ദുല്‍ഖര്‍ സല്‍മാന്റെ കൂടെ ഒരു റൊമാന്റിക് സിനിമ ചെയ്യാന്‍ താല്പര്യമുണ്ടെന്ന് വ്യകത്മാക്കി മാളവിക ജയറാം രംഗത്ത്. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് മാളവിക തന്റെ ആഗ്രഹം വ്യക്തമാക്കിയത്.
ദുൽഖറിനെ പണ്ട് പരിചയപ്പെട്ടതാ, ഭയങ്കര ക്ലോസായിട്ടൊന്നും അറിയില്ല. പക്ഷെ ഭയങ്കര ക്യൂട്ട് ആണ്. ഞാന്‍ എല്ലായിടത്തും പറഞ്ഞിട്ടുണ്ട് എനിക്ക് എന്നെങ്കിലും ഒരിക്കല്‍ ഒരു റൊമാന്റിക് സിനിമ മുഴുവനായി കൂടെ ചെയ്യണമെന്ന്. എനിക്ക് കൂടെ അഭിനയിക്കണമെന്ന് ആഗ്രഹമുള്ള നടന്മാരില് ഒരാളാണ് ദുല്‍ഖര്‍ എന്നാണ് മാളവിക പറഞ്ഞത്.
അതേസമയം താരത്തോട് പ്രണവിനെക്കുറിച്ച് ചോദിച്ചപ്പോള്പ്രണവ് ഒരു ഫില്‍റ്റര്‍ ഇല്ലാത്ത ആളാണെന്നായിരുന്നു താരത്തിന്റെ പ്രതികരണം. അപ്പു ഒരു ഫില്‍റ്റര്‍ ഇല്ലാത്ത ഒരാളാണ്. ഇതിലും നല്ലത് അവന് അര്‍ഹിക്കുന്നുണ്ട് എന്നും ആണ് മാളവിക പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക