രുചികൊണ്ട് ഏവരെയും ആകർഷിക്കുന്ന ഈ കരിമ്പിൻ ജ്യൂസിന് ക്യാൻസർ മുതൽ മുഖക്കുരു വരെയുള്ള പല പ്രശ്നങ്ങൾക്കും പരിഹാരം കാണാനുള്ള ശക്തിയുണ്ട്. അത്രയും വലിയ ആരോഗ്യ ഗുണങ്ങളാണ് കരിമ്പ് ജ്യൂസിന് ഉള്ളത്. ഇത് ശരീരത്തെ പ്രകൃതിദത്തമായി ദുഷിപ്പുകളിൽ നിന്ന് മുക്തമാക്കുവാൻ സഹായിക്കുന്നു. ദിവസവും കരിമ്പിൻ ജ്യൂസ് കുടിച്ചാൽ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ നിസ്സാരമല്ല. ദഹന സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നത് ഉൾപ്പടെ പല രോഗങ്ങൾ തടയാനും കരിമ്പിൻ ജ്യൂസ് പതിവായി കുടിക്കുന്നതിലൂടെ സാധിക്കും.
നാരുകളും പ്രോട്ടീനും ധാരാളമായി അടങ്ങിയിട്ടുള്ള കരിമ്പ് ജ്യൂസിൽ ചെറിയ അളവിൽ കൊളസ്ട്രോളും അടങ്ങിയിട്ടുണ്ട്. അഡിറ്റീവുകളില്ലാത്ത 240 മില്ലി കരിമ്പ് ജ്യൂസിൽ 250 കലോറിയും 30 ഗ്രാം പ്രകൃതിദത്ത പഞ്ചസാരയും അടങ്ങിയിരിക്കുന്നു. ഭയമില്ലാതെ കഴിക്കാവുന്ന ആരോഗ്യകരവും പോഷകസമൃദ്ധവുമായ പാനീയമാണിത്.
കരിമ്പിലെ ആൽഫ ഹൈഡ്രോക്സി ആസിഡുകൾ മിനുസമാർന്ന ചർമ്മമുണ്ടാക്കാനും ശൈത്യകാലത്ത് സാധാരണമായ മുഖക്കുരുവിന്റെയും താരൻ മൂലമുള്ള പ്രശ്നത്തെയും തടയാനും സഹായിക്കുന്നു.
ഉടനടി ഊർജ്ജം നൽകുന്ന ഒരു പാനീയമാണ് കരിമ്പ് ജ്യൂസ്. നിങ്ങൾ വളരെ ക്ഷീണിതനാണെങ്കിൽ, ഒരു ഗ്ലാസ് കരിമ്പ് ജ്യൂസ് കുടിക്കുക. അതിലൂടെ നിങ്ങളുടെ ഊർജ്ജം വീണ്ടെടുക്കുകയും നിങ്ങൾക്ക് വളരെയധികം ഉത്സാഹം ലഭിക്കുകയും ചെയ്യും. ഇത് നിങ്ങളുടെ ശരീരത്തെ ഉത്തേജിപ്പിക്കുക മാത്രമല്ല, പലപ്പോഴും നല്ല വെയിലുള്ള ദിവസങ്ങളിൽ വരുന്ന നിർജ്ജലീകരണത്തിൽ നിന്ന് നിങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു.
ശരീരം എളുപ്പത്തിൽ ആഗിരണം ചെയ്യുന്ന ഇത് കരളിന്റെ പ്രവർത്തനം വർദ്ധിപ്പിക്കുകയും വൃക്കകളുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. പോഷകങ്ങൾ ലഭിക്കുന്നതിനുള്ള ഏറ്റവും ആരോഗ്യകരവും പ്രകൃതിദത്തവുമായ മാർഗ്ഗമാണ് കരിമ്പ് ജ്യൂസ്.
മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങളെ ചികിത്സിക്കുന്നതിനുള്ള മികച്ച പ്രതിവിധി ഇലക്ട്രോലൈറ്റ് ബാലൻസ് നിലനിർത്താൻ സഹായിക്കുന്നു. ഇതിൽ കൊളസ്ട്രോൾ കുറവായതിനാൽ ഹൃദയാരോഗ്യത്തിന് നല്ലതാണ്. ക്യാൻസറിനെതിരെ ശക്തമായി പോരാടാൻ കരിമ്പ് ജ്യൂസ് സഹായിക്കുന്നു. കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം, ഇരുമ്പ്, മാംഗനീസ് എന്നിവയുടെ സമ്പന്നമായ ഉറവിടമാണിത്. ഇവയുടെ സഹായത്തോടെ ശരീരത്തിന് ക്യാൻസർ കോശങ്ങളെ ചെറുക്കാൻ കഴിയും.
കരിമ്പിലെ നാരുകൾ മലബന്ധം തടയാനും ബലഹീനത കുറയ്ക്കാനും സഹായിക്കും.കരിമ്പ് സന്താനോല്പാദന ശേഷി വർദ്ധിപ്പിക്കുന്ന ഒരു സ്വാഭാവിക ഘടകമാണ്. ഇത് പുരുഷന്മാരിൽ ബീജത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും പുതിയ അമ്മമാരിൽ മുലപ്പാൽ ഉണ്ടാക്കുവാനും സഹായിക്കുന്നു.കരിമ്പിൻ ജ്യൂസ് കുടിക്കുന്നത് ശൈത്യകാലത്ത് ജലാംശം നിലനിർത്താനുള്ള ഒരു മികച്ച മാർഗമാണ്, പ്രത്യേകിച്ചും തണുത്ത കാലാവസ്ഥയിൽ വെള്ളം കുടിക്കുന്നത് കുറയുന്ന അവസ്ഥയിൽ.
നിങ്ങൾ പലപ്പോഴും രാത്രിയിൽ ഉറക്കമുണരുന്ന ആളാണെങ്കിൽ, രാവിലെ ഒരു ഗ്ലാസ് കരിമ്പിൻ ജ്യൂസ് കുടിക്കുക.സ്ത്രീകൾ ശ്രദ്ധിക്കുക – നിങ്ങളുടെ ആർത്തവ സമയത്തിന് മുൻപായി നിങ്ങൾക്ക് രക്തം കാണുകയും ആർത്തവത്തിന്റെ രണ്ടാം ദിവസത്തെ വേദന ആദ്യ ദിവസത്തേതിനേക്കാൾ കഠിനമാണെന്ന് തോന്നുകയും ചെയ്യുന്നുവെങ്കിൽ, കരിമ്പിൻ ജ്യൂസ് ആർത്തവ സമയത്തിന് ഒരാഴ്ച മുമ്പെങ്കിലും കുടിക്കുവാൻ തുടങ്ങുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക