തൃശ്ശൂർ: സുരേഷ് ഗോപി തൃശ്ശൂരിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് സംവിധായകൻ രാമസിംഹൻ അബൂബക്കർ. ഫെയ്സ്ബുക്കിലൂടെയാണ് രാമസിംഹന്റെ ആവശ്യം. ‘കുത്തിത്തിരുപ്പുകാർക്ക് സന്തോഷം കൊണ്ട് ഉറങ്ങാൻ വയ്യ. തൃശൂരിലെ കാര്യം തൃശൂർക്കാർ തീരുമാനിച്ചോളാം കോയാ,’ എന്നാണ് അനീഷ് കുമാർ കെ കെ ഇതിനു മറുപടിയായി കമന്റ് ചെയ്തത്.
ഇതിന് മറുപടിയുമായി രാമസിംഹനും രംഗത്തെത്തി. ‘താങ്കൾ ബിജെപിയുടെ ജില്ലാ പ്രസിഡന്റല്ലേ, ബിജെപിയിൽ ഒരു സ്ഥാനാർഥിയെ നിശ്ചയിക്കുന്നത് നാട്ടുകാരാണോ? എന്റെ അറിവിൽ കേന്ദ്ര കമ്മിറ്റിയാണ്, അതിന് വ്യവസ്ഥകളുമുണ്ട്. ഒരു ജില്ലാ പ്രസിഡന്റിന് അത് കൂടെ അറിയില്ലെങ്കിൽ ആ സ്ഥാനത്തിരിക്കാൻ താങ്കൾക്ക് എന്ത് യോഗ്യതയാണ്? താങ്കളെപ്പോലുള്ളവരാണ് ഈ പാർട്ടിയെ മുച്ചൂടും മുടിക്കുന്നത്,’ രാമസിംഹൻ പറഞ്ഞു.
‘കോയാ എന്നുള്ള വിളി ഇഷ്ടായി, എപ്പോഴും കോയമാരെക്കുറിച്ച് ചിന്തിക്കയും അവരിൽ നിന്ന് വാങ്ങി ഭുജിക്കയും ചെയ്താൽ ആ പേരെ വായിൽ വരൂ… ഏതായാലും ബെസ്റ്റ് ജില്ലാ പ്രസിഡന്റ്. സുരേഷ് ഗോപിയെ ജയിപ്പിക്കാൻ പറ്റിയ മുതല്‍,’ എന്നും രാമസിംഹൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക