മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ മുട്ടിപ്പടിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 10 പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബസ്സും മഞ്ചേരിയിലേക്ക് വരുന്ന സ്വകാര്യ ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തെ തുടർന്ന് ഇരു ബസുകളുടെയും മുൻഭാഗത്തെ ചില്ല് തകരുകയും മഞ്ചേരി കോഴിക്കോട് റോഡിൽ ഏതാനും നേരം ഭാഗികമായി ഗതാഗതം തടസ്സം ഉണ്ടാവുകയും ചെയ്തു.
ഇടിയുടെ ആഘാതത്തിൽ തകർന്ന ബസുകളുടെ ചില്ല് തെറിച്ചാണ് കൂടുതൽ പേർക്കും പരിക്കേറ്റത്. മഞ്ചേരി ഭാഗത്തുനിന്നു വന്ന ബസ് സമീപത്തെ കടയിൽ ഇടിച്ചും കോഴിക്കോട് ഭാഗത്ത് നിന്ന് വന്ന ബസ്സ് പഴയ കലുങ്കിൽ ടയർ കുരുങ്ങി നിന്നതിനാലും വൻ ദുരന്തം ഒഴിവായി. ബസ്സുകളുടെ മത്സരയോട്ടവും അമിത വേഗതയും ആണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ പരാതിപ്പെട്ടു. പരിക്കേറ്റവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി
പ്രതികരിക്കാൻ ഇവിടെ എഴുതുക