തിരുവനന്തപുരം: ചെങ്കൽ മഹേശ്വരം ശിവപാർവതി ക്ഷേത്രത്തിൽ പഞ്ചസാര കൊണ്ട് തുലാഭാരം നടത്തി നിയുക്ത എം.എൽ.എ ചാണ്ടി ഉമ്മൻ. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ വിജയത്തിനു പിന്നാലെയാണ് ചാണ്ടി ഉമ്മന്റെ ക്ഷേത്ര സന്ദർശനം.
ഇന്നു രാവിലെ പാർട്ടി നേതാക്കൾക്കൊപ്പമാണ് ചാണ്ടി ഉമ്മൻ ശിവപാർവതി ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രം മഠാധിപതി മഹേശ്വരാനന്ദ ചടങ്ങുകൾക്കു നേതൃത്വം നൽകി. 50 കിലോ വീതമുള്ള രണ്ടു ചാക്ക് പഞ്ചസാര കൊണ്ടാണു ചാണ്ടി ഉമ്മൻ തുലാഭാരം നടത്തിയത്.
ചെങ്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റും കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ അജിത്, ലാൽ രവി തുടങ്ങിയവർ ചാണ്ടിയെ അനുഗമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക