ഏതൊരു വീടിനെയും മറ്റു വീടുകളിൽ നിന്നും വ്യത്യസ്തമാക്കുന്നത് അതിനകത്ത് ഉപയോഗിക്കുന്ന മെറ്റീരിയലുകളെ ആസ്പദമാക്കിയാണ് പ്രത്യേകിച്ച് കർട്ടനുകൾ. വെളിച്ചം ക്രമീകരിക്കാൻ മാത്രമല്ല വീടിന് ഭംഗി കൂട്ടുന്നതിനും വ്യക്തിത്വം സമ്മാനിക്കുന്നതിനും കർട്ടന്റെ പങ്കു വളരെ വലുതാണ്. മുറിയുടെ വലുപ്പം, ജനലിന്റെ സ്ഥാനം, മുറിയിൽ അടിച്ചിരിക്കുന്ന പെയിന്റിന്റെ നിറം, മുറിയുടെ സ്വഭാവം ഇവയൊക്കെ പരിഗണിച്ചാണു കർട്ടൻ തിരഞ്ഞെടുക്കുന്നത്.
പ്ലീറ്റഡ് കർട്ടൻ, പെൽമറ്റ്, സ്കാലപ്പ്, ലൂപ് കർട്ടനുകൾ, നൂൽ കർട്ടനുകൾ, വാലൻസ് കർട്ടനുകൾ, തുണി കൊണ്ടുള്ള കർട്ടനുകൾ, പാളിപാളിയായി കിടക്കുന്ന മുളകൊണ്ടും പ്ലാസ്റ്റിക് കൊണ്ടും ഫൈബർ കൊണ്ടുമെല്ലാം ഉള്ള ബ്ലൈൻഡുകൾ എന്നിങ്ങനെ പലതരം കർട്ടനുകൾ വിപണിയിൽ ലഭ്യമാണ്.
കർട്ടനുകളെ അപേക്ഷിച്ചു ചെലവു കുറവാണ് വൃത്തിയാക്കാൻ എളുപ്പമാണ് എന്നീ കാര്യങ്ങളാണ് ബ്ലൈൻഡുകളെ കൂടുതൽ ജനകീയമാക്കുന്നത്. പല നിറങ്ങളിലും ഷെയ്ഡുകളിലും ബ്ലൈൻഡുകൾ ലഭ്യമാണ്. മുളകളിൽ തീർത്ത ബ്ലൈൻഡുകൾക്ക് ആവശ്യക്കാർ ഏറെയാണ്. ഗാർഡനോടു ചേർന്നും ഓപ്പൺ ആയ സിറ്റൗട്ടിലും എല്ലാം തന്നെ ബാംബൂ ബ്ലൈൻഡുകൾ ഉപയോഗിക്കുന്നു.
വീട്ടിലുള്ളവർക്ക് ചെറിയ രീതിയിലെങ്കിലും സ്റ്റിച്ചിങ് അറിയുമെങ്കിൽ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് തന്നെ തുണികൊണ്ടുള്ള കർട്ടൻസ് സ്റ്റിച് ചെയ്ത് നൽകാവുന്നതാണ്.
ഭിത്തിക്ക് കോൺട്രാസ്റ്റ് ആയ രീതിയിൽ കർട്ടൻ കുഷ്യനുകൾ എന്നിവ നൽകുന്നതിനോടൊപ്പം തന്നെ ചെറിയ രീതിയിലുള്ള ഇൻഡോർ പ്ലാന്റുകൾ ഭിത്തിയോട് ചേർന്ന് സെറ്റ് ചെയ്തു നൽകാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക