ഐഫോൺ 15 സീരീസ് വിപണിയിലേക്ക് എത്തുന്നതിന്റെ മുന്നോടിയായി ഐഫോൺ 14 ന് ഫ്ലിപ്പ്കാർട്ടിൽ വൻ ഡിസ്കൗണ്ട്. ഐഫോൺ 14 സീരിസിന്റെ ചുവപ്പ് നിറത്തിലുള്ള വേരിയന്റുകൾക്കാണ് ഡിസ്കൗണ്ട്. ഐഫോൺ 14 എന്ന 5ജി പ്രീമിയം ലോഞ്ച് ചെയ്തതിന് ശേഷം ലഭിക്കുന്ന ഏറ്റവും വലിയ വിലക്കിഴിവാണ് ഫ്ലിപ്പ്കാർട്ടിൽ നൽകുന്നത്.
ഐഫോൺ 14ന്റെ ചുവപ്പിന് 79,900 രൂപയായിരുന്നു വില. എന്നാൽ ഫ്ലിപ്പ്കാർട്ടിൽ ഈ വേരിയന്റ് 66,999 രൂപയ്ക്ക് ലഭ്യമാണ്. എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്ന ആളുകൾക്ക് 4,000 രൂപ അധിക കിഴിവും ലഭിക്കും. ഇതോടെ ഫോണിന്റെ വില 62,999 രൂപയാകും.
നിലവിൽ ഐഫോൺ 13ന് 56,999 രൂപ മുതലാണ് ഫ്ലിപ്പ്കാർട്ടിൽ വില നൽകിയിരിക്കുന്നത്. ഐഫോൺ 13നും ഫ്ലിപ്പ്കാർട്ട് ബാങ്ക് ഓഫർ നൽകുന്നുണ്ട്. എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 54,999 രൂപയ്ക്ക് ഐഫോൺ 13 സ്വന്തമാക്കാം. ഐഫോൺ 14 മോഡലിന് സമാനമായ സവിശേഷതകളാണ് ഈ മോഡലിനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക