മെഗാസ്റ്റാർ മമ്മൂട്ടിയുടെ സഹോദരിയായ ആമിന അന്തരിച്ചു. നസീമ എന്നാണ് യഥാർത്ഥ പേര്. 70 വയസ്സായിരുന്നു. കാഞ്ഞിരപ്പള്ളി പാറക്കൽ പരേതനായ പി എം സലിം ആണ് ആമിനയുടെ ഭർത്താവ് . ഏറെ നാളായി ചികിത്സയിൽ ഇരിക്കെയാണ് മരണം സംഭവിച്ചത്.
ഇബ്രാഹിംകുട്ടി, സക്കറിയ, സൗദ, ഷഫീന എന്നിവരാണ് മറ്റു സഹോദരങ്ങൾ. ജൂലി, ജൂബി, ജിതിൻ എന്നിവർ മക്കളാണ്. മൃതദേഹം ബുധനാഴ്ച രാവിലെ 10 മണിക്ക് വൈക്കം ചെമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക