ജോയ് മാത്യു, കോട്ടയം നസീർ, ശ്രീജിത്ത് രവി എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആകുന്ന ‘ലാ ടൊമാറ്റിനാ’ സെപ്റ്റംബർ 22ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നത് മാധ്യമപ്രവർത്തകനും കഥാകൃത്തുമായ ടി അരുൺകുമാർ ആണ്.
ഏതുനിമിഷവും തേടിയെത്താവുന്ന ഭീതിജനകമായ ഒരു സാഹചര്യത്തിന്റെ വർത്തമാനകാല നേർക്കാഴ്ചകൾ ദൃശ്യവൽക്കരിക്കുന്ന ചിത്രത്തിൽ രമേഷ് രാജശേഖരൻ, മരിയ തോപ്സൺ എന്നീ പുതുമുഖ താരങ്ങളും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മഞ്ജു ലാൽ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രം ഫ്രീതോട്ട് സിനിമയുടെ ബാനറിൽ സിന്ധു എം ആണ് നിർമ്മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക