തൃശൂർ: തൃശൂർ ചൊവ്വന്നൂരിൽ പൊലീസ് ഉദ്യോഗസ്ഥന് വെട്ടേറ്റു. ചേര്‍പ്പ് സ്റ്റേഷനിലെ സിപിഒയും ഡ്രൈവറുമായ തൃത്തല്ലൂർ സ്വദേശി സുനിലിനാണ് വെട്ടേറ്റത്. കൊലക്കേസ് പ്രതി ജിനുവാണ് ആക്രമിച്ചത്. മുഖത്ത് വെട്ടേറ്റ സുനിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സുനിലിനെ കൂടാതെ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെയും ആക്രമണമുണ്ടായി. പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതിന് ശേഷം ഇയാൾ ഓടി രക്ഷപ്പെട്ടു. വീട്ടിലെ തർക്കം അന്വേഷിക്കാനെത്തിയതായിരുന്നു ഉദ്യോഗസ്ഥർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക