നിലമ്പൂർ എംഎൽഎ പി വി അൻവറിന്റെ ഉടമസ്ഥതയിലുള്ള പാർക്ക് പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകിയ ഉത്തരവിൽ ഇടപെട്ട് ഹൈക്കോടതി. കുട്ടികളുടെ പാർക്ക് മാത്രമേ പ്രവർത്തിക്കാവൂ എന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ഇക്കാര്യം ജില്ലാ കളക്ടർ ഉറപ്പാക്കണമെന്നും വാട്ടർ തീം പാർക്കിന്റെ ഭാഗമായ പൂൾ അടക്കം പ്രവത്തിപ്പിക്കരുതെന്നും കോടതി നിർദ്ദേശത്തിൽ പറയുന്നു.
കേസിൽ ഹൈക്കോടതി സർക്കാറിന്റെ വിശദീകരണം തേടിയിട്ടുണ്ട്. കുട്ടികളുടെ പാർക്ക് തുറക്കാൻ മാത്രമാണ് അനുമതി എന്ന് സർക്കാർ വ്യക്തമാക്കി. പിവി അൻവർ അടക്കം 12 എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. ഹർജി രണ്ടാഴ്ച്ച കഴിഞ്ഞു പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക