കേരളത്തിലോടുന്ന ട്രെയിനുകളിൽ സ്ലീപ്പർ കോച്ചുകളുടെ എണ്ണം കുറച്ച് തേർഡ് എ.സി കോച്ചുകളുടെ എണ്ണം വർധിപ്പിക്കാനുള്ള റെയിൽവേയുടെ നീക്കത്തിൽ പ്രതിഷേധം ശക്തം. നാലു ട്രെയിനുകളിലെ സ്ലീപ്പർ കോച്ചുകളുടെ എണ്ണം കുറയ്ക്കാനാണ് നിലവിലെ തീരുമാനം
മംഗളൂരു-തിരുവനന്തപുരം മാവേലി എക്സ്പ്രസ്, മംഗളൂരു-തിരു. മലബാർ എക്സ്പ്രസ്, മംഗളൂരു-ചെന്നൈ മെയിൽ, മംഗളൂരു-ചെന്നൈ വെസ്റ്റ്കോസ്റ്റ് എന്നീ ട്രെയിനുകളിലാണ് പുതിയ പരിഷ്കാരം. നാലും ദീർഘ ദൂര യാത്രകൾക്ക് സാധരണക്കാർ ഏറെ ആശ്രയിക്കുന്ന ട്രെയിനുകളാണ്.
റെയിൽവേക്ക് ഇരട്ടി തുക ലഭിക്കുമെങ്കിലും പുതിയ തീരുമാനം യാത്രാ പ്രതിസന്ധി രൂക്ഷമാക്കുമെന്നാണ് ഉയരുന്ന വിമർശനം. റെയിൽവേയുടെ തീരുമാനത്തിനെതിരെ ഡി.വൈ.എഫ്.ഐ ഉൾപ്പടെയുള്ള യുവജന സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. ഈ മാസം 18 മുതൽ കോച്ചുകളിൽ മാറ്റമുണ്ടാകും. കൂടുതൽ ട്രെയിനുകളിൽ ഇത് നടപ്പിലാക്കാനാണ് റെയിൽവേയുടെ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക