നടനും മോഡലുമായ ഷിയാസ് കരീമിനെതിരെ പീഡന പരാതി നൽകി കാഞ്ഞങ്ങാട് സ്വദേശിനിയായ യുവതി. എറണാകുളത്ത് ജിമ്മിൽ ട്രെയിനറായ യുവതിയുടെ പരാതിയിൽ ചന്തേര പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
എറണാകുളത്തെ ജിമ്മിൽ ട്രെയിനറായ തന്നെ ഷിയാസ് പരിചയപ്പെടുകയും പിന്നീട് വിവാഹ വാഗ്ദാനം നൽകി തൃക്കരിപ്പൂരിനടുത്ത് ചെറുവത്തൂർ ദേശീയപാതയോരത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു എന്നുമാണ് യുവതിയുടെ പരാതി. യുവതിയിൽ നിന്നും ഷിയാസ് 11 ലക്ഷം രൂപയിൽ അധികം തട്ടിയെടുത്തതായും പരാതി പറയുന്നു.
പോലീസ് ഇൻസ്പെക്ടർ ജിപി മനുരാജിന്റെ നേതൃത്വത്തിൽ ചന്തേര പോലീസ് ആണ് കേസ് അന്വേഷണം നടത്തുന്നത്. കേസിന്റെ അന്വേഷണം എറണാകുളത്തേക്ക് കൂടി വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് പോലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക