സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം അവാര്‍ഡ് (സൈമ) 2023ല്‍ മികച്ച നടനായി ടോവിനോയും മികച്ച നടി ആയി കല്ല്യാണി പ്രിയദര്‍ശനും തെരഞ്ഞെടുക്കപ്പെട്ടു. തല്ലുമാലയിലെ അഭിനയത്തിന് ആണ് ടൊവിനോയ്ക്ക് അവാർഡ് ലഭിച്ചത്. മികച്ച നടനുള്ള ക്രിടിക്സ് അവാര്‍ഡ് കുഞ്ചാക്കോ ബോബനാണ് ചിത്രം ന്നാ താന്‍ കേസ് കൊട്.
സൈമ താര നിശയില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്ന ടൊവിനോയ്ക്ക് വേണ്ടി ബേസില്‍ ജോസഫ് അവാര്‍ഡ് ഏറ്റുവാങ്ങി. ബ്രോ ഡാഡിയിലെ അഭിനയത്തിന് കല്ല്യാണി പ്രിയദര്‍ശനാണ് മികച്ച നടി. അതേ സമയം ജയ ജയ ജയ ഹേ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ക്രിടിക്സ് അവാര്‍ഡ് ദര്‍ശന രാജേന്ദ്രന് നേടി.
മികച്ച നിര്‍മ്മാതാവിനുള്ള പുരസ്താരം ‘ന്നാ താന്‍ കേസ് കൊട്’ നിര്‍മ്മിച്ച സന്തോഷ് കുരുവിളയ്ക്കും കുഞ്ചാക്കോ ബോബനുമാണ്. മികച്ച പുതുമുഖ നിര്‍മ്മാതാവ് പുരസ്കാരം ഉണ്ണി മുകുന്ദന് ഫിലിംസിനാണ് ചിത്രം മേപ്പടിയാന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക