മലപ്പുറം: നിപ്പ പരിശോധന ഫലത്തിൽ മലപ്പുറം ജില്ലക്ക് ആശ്വാസം. ജില്ലയിലെ ആറുപേരുടെ നിപ പരിശോധനാഫലം നെഗറ്റീവ് ആയി. സമ്പർക്കപട്ടികയിൽ 12 പേർ കൂടി ഉള്‍പ്പെട്ടിട്ടുണ്ട്.
കോഴിക്കോട് ജില്ലയിലെ നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ സമ്പർക്ക പട്ടികയിൽ ഉള്ളവരെ കണ്ടെത്താനുള്ള ശ്രമം ഊർജിതമായി നടക്കുകയാണ്. മൊബൈൽ ടവർ ലൊക്കേഷൻ നോക്കി പൊലീസിന്റെ സഹായത്തോടെ സമ്പർക്കപ്പട്ടിക തയ്യാറാക്കാനാണ് ഉദ്ദേശിക്കുന്നത്. നിപ രോഗി എത്തിയ സ്ഥലങ്ങളിലുള്ളവരോട് ക്വാറന്റൈനില്‍ പോവാന്‍ ആരോഗ്യ വകുപ്പ് നിർദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, ഹൈ റിസ്കിൽ പെട്ട 42 സാമ്പിളുകളുടെ ഫലം നെഗറ്റീവ് ആയിട്ടുണ്ട്. കുറച്ചു ഫലം കൂടി വരാനുണ്ട്. പുതിയ ആക്ടീവ് കേസുകളൊന്നും തന്നെ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക