നിരവധി പോഷക ഗുണങ്ങള്‍ അടങ്ങിയ ഒരു പച്ചക്കറിയാണ് വഴുതനങ്ങ. പൊട്ടാസ്യം, സോഡിയം, കാത്സ്യം, സിങ്ക്, ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, ഫോളേറ്റ്, വിറ്റാമിന്‍ ബി6, വിറ്റാമിന്‍ സി, ഫൈബര്‍, ആന്റി ഓക്സിഡന്റുകള്‍ തുടങ്ങിയവ അടങ്ങിയതാണ് വഴുതനങ്ങ.
ഒന്ന് …
ഫൈബര്‍ ധാരാളം അടങ്ങിയ വഴുതനങ്ങ കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും.
രണ്ട്…
വഴുതനങ്ങ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. പൊട്ടാസ്യം, വിറ്റാമിന്‍ ബി6 തുടങ്ങിയവ അടങ്ങിയ വഴുതനങ്ങ ഹൃദ്രോഗ സാധ്യത കുറയ്ക്കാന്‍ സഹായിക്കും. വഴുതനങ്ങയിലെ ആന്റി ഓക്സിഡന്റുകള്‍ ഹൃദയ ധമനികളെ ആരോഗ്യമുള്ളതാക്കുകയും ചെയ്യും.
മൂന്ന്…
പൊട്ടാസ്യം ധാരാളം അടങ്ങിയ വഴുതനങ്ങ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും സഹായിക്കും.
നാല്…
കൊളസ്ട്രോള്‍ കുറയ്ക്കാനും വഴുതനങ്ങ ഡയറ്റില്‍ ഉള്‍പ്പെടുത്താം. വഴുതനങ്ങയില്‍ അടങ്ങിയിരിക്കുന്ന ക്ലോറോജനിക് ആസിഡ് മികച്ച ആന്റി ഓക്സിഡന്റ് ഏജന്റായി പ്രവര്‍ത്തിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക