പാലക്കാട്: പേവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു. ചെര്‍പ്പുളശ്ശേരിയില്‍ വെള്ളിനേഴി എര്‍ളയത്ത് ലതയാണ് (60) മരിച്ചത്. തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവെ ആണ് മരണം.
ഇവരുടെ വീട്ടിൽ സ്ഥിരം എത്തുന്ന നായയുടെ നഖം മൂക്കിൽ കൊള്ളുകയായിരുന്നു. നായയും പൂച്ചയും തമ്മില്‍ കടിപിടി കൂടുന്നത് കണ്ട് പിടിച്ചുമാറ്റുന്നതിനിടയിലാണ് പരിക്കേൽക്കുന്നത്. രോഗ ലക്ഷണങ്ങള്‍ കണ്ടതോടെയാണ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക