ന്യൂഡല്‍ഹി: കേരളത്തില്‍ ഒന്നിലധികം നിപ കേസുകള്‍ കണ്ടെത്തിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. ഇത് അന്വേഷിക്കാന്‍ കേന്ദ്രം ഒരു സംഘത്തെ അയച്ചിട്ടുണ്ടെന്നും ഏത് സാഹചര്യവും നേരിടാന്‍ കേന്ദ്രം സജ്ജമാണെന്നും മന്‍സൂഖ് മാണ്ഡവ്യ പറഞ്ഞു.
‘കേരളത്തില്‍ ഒന്നിലധികം നിപ കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് അന്വേഷിക്കാന്‍ കേന്ദ്രം ഒരു സംഘത്തെ അയച്ചിട്ടുണ്ട്. മൊബൈല്‍ പരിശോധനായൂണിറ്റും കേരളത്തിലേക്ക് അയച്ചിട്ടുണ്ട്.ബസിനുള്ളിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. വിദഗ്ധ സംഘം കേരളത്തിലുണ്ട്. ഏത് സാഹചര്യവും നേരിടാന്‍ തയ്യാറാണ്’, മന്‍സൂഖ് മാണ്ഡവ്യ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് നിപ സംശയത്തെത്തുടര്‍ന്ന് പരിശോധനയ്ക്ക് അയച്ച 42 സാംപിളുകള്‍ കൂടി നെഗറ്റീവ് ആണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക