ക്യാരറ്റ് ഉപയോഗിച്ച് വ്യത്യസ്തങ്ങളായ പല വിഭവങ്ങളും നമ്മൾ തയ്യാറാക്കാറുണ്ട്. എന്നാൽ ക്യാരറ്റ് വച്ച് ഇതുവരെ ചിന്തിക്കാത്ത ഒരു റെസിപ്പി ട്രൈ ചെയ്താലോ. ക്യാരറ്റ് ഉപയോഗിച്ച് ഒരു ചമ്മന്തിയാണ് റെഡിയാക്കി എടുക്കുന്നത്. ഇതിനായി ഒരു ക്യാരറ്റ് എടുത്ത് തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞെടുക്കണം.
പിന്നീട് ഇതിലേക്ക് കുറച്ച് നാളികേരം ചിരകിയത്, ഒരു തക്കാളി, എരുവിന് ആവശ്യമായ പച്ചമുളക്, കുറച്ച് പുതിനയില, കുറച്ച് കറിവേപ്പില, ഒരു ചെറിയ കഷണം ഇഞ്ചി, പാകത്തിന് ഉപ്പ്, അല്പം വെളിച്ചെണ്ണ എന്നിവ ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. വ്യത്യസ്തവും രുചികരവുമായ ക്യാരറ്റ് ചമ്മന്തി തയ്യാർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക