തിരുവന്തപുരം: ഈ അധ്യനവര്ഷത്തെ എസ്.എസ്.എൽ.സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച് നാലുമുതല്‍ മാര്‍ച്ച് 25വരെ എസ്.എസ്.എൽ.സി നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. രാവിലെ 9.30 മുതലാണ് പരീക്ഷ. മൂല്യനിര്‍ണയ ക്യാമ്പ് ഏപ്രില്‍ 3 മുതല്‍ 17വരെ പത്ത് ദിവസം നീണ്ടുനില്‍ക്കുന്നതായിരിക്കുമെന്നും ശിവന്‍കുട്ടി തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇത്തവണ വളരെ നേരത്തെയാണ് എസ്എസ്എല്‍സി പരീക്ഷാ തീയതികള്‍ പ്രഖ്യാപിക്കുന്നത്. കുട്ടികള്‍ നല്ലരീതിയില്‍ പഠിക്കുന്നതിനായാണ് നേരത്തെ തീയതി പ്രഖ്യാപിക്കാനുള്ള തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. എസ്.എസ്.എൽ.സി മോഡല്‍ ഫെബ്രുവരി 19 മുതല്‍ 23വരെയായിരിക്കും. ഐടി മോഡല്‍ പരീക്ഷ ജനുവരി 17 -ജനുവരി 29വരെ നടക്കും. ഐടി പരീക്ഷ ഫെബ്രുവരി ഒന്നു മുതല്‍ 14 വരെയായിരിക്കും.
എസ്.എസ്.എൽ.സി പരീക്ഷ ടൈംടേബിള്‍
2024 മാര്‍ച്ച് 4 തിങ്കളാഴ്ച രാവിലെ 9.30 മുതല്‍ 11.15 വരെ ഫസ്റ്റ് ലാംഗ്വേജ് പാര്‍ട്ട് 1
മാര്‍ച്ച് 6 ബുധനാഴ്ച രാവിലെ 9.30 മുതല്‍ 12.15 വരെ ഇംഗ്ലീഷ്
മാര്‍ച്ച് 11 തിങ്കളാഴ്ച രാവിലെ 9.30 മുതല്‍ 12.15 വരെ ഗണിതം
മാര്‍ച്ച് 13 ബുധനാഴ്ച രാവിലെ 9.30 മുതല്‍ 11.15 വരെ ഫസ്റ്റ് ലാംഗ്വേജ് പാര്‍ട്ട് 2
മാര്‍ച്ച് 15 വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ 11.15 വരെ ഫിസിക്സ്
മാര്‍ച്ച് 18 തിങ്കളാഴ്ച രാവിലെ 9.30 മുതല്‍ 11.15 വരെ ഹിന്ദി/ജനറല്‍ നോളജ്
മാര്‍ച്ച് 20 ബുധനാഴ്ച രാവിലെ 9.30 മുതല്‍ 11.15 വരെ കെമിസ്ട്രി
മാര്‍ച്ച് 22 വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ 11.15 വരെ ബയോളജി
മാര്‍ച്ച് 25 തിങ്കളാഴ്ച രാവിലെ 9.30 മുതല്‍ 12.15 വരെ സോഷ്യല്‍ സയന്‍സ്
പ്രതികരിക്കാൻ ഇവിടെ എഴുതുക