മോഹൻലാൽ പ്രതിയായ ആനക്കൊമ്പ് കേസിൽ പെരുമ്പാവൂർ കോടതിയിലെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ മോഹൻലാൽ സമർപ്പിച്ച ഹർജിയിലാണ് നടപടി. ആറ് മാസത്തേക്കാണ് സ്റ്റേ.
കേസിൽ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് മോഹൻലാൽ നൽകിയ ഹർജി മജിസ്ട്രേറ്റ് കോടതി തള്ളുകയും നവംബറിൽ നേരിട്ട് ഹാജരാകാൻ മോഹൻലാൽ അടക്കമുള്ളവർക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക