കാനഡയ്ക്കെതിരെ കടുത്ത നടപടിയുമായി ഇന്ത്യ. കാനഡ പൗരന്മാർക്ക് വിസ നൽകുന്നത് നിർത്തിവെച്ചു. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ വിസ നൽകുന്നത് ഇന്ത്യ നിർത്തിവെച്ചു. വിസ അപേക്ഷ പോർട്ടലായ ബി എൽ എസിലൂടെയാണ് സേവനങ്ങൾ അനിശ്ചിതകാലത്തേക്ക് നിർത്തുന്ന വിവരം ഇന്ത്യ അറിയിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നതിനിടെയാണ് ഇന്ത്യയുടെ ഈ നടപടി എന്നതും ഏറെ ശ്രദ്ധേയമാണ്.
ഹർ ദീപ് സിംഗ് നിജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര പ്രതിസന്ധി രൂക്ഷമായത്. കനേഡിയൻ പ്രധാനമന്ത്രിയായ ജസ്റ്റിൻ ട്രൂഡോ നിജാറിന്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ ആണെന്ന് ഗുരുതരമായ ആരോപണങ്ങൾ നടത്തിയതിനെത്തുടർന്ന് ഇരു രാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ പിൻവലിക്കുകയും ചെയ്തിരുന്നു.
ഇന്ത്യക്കെതിരെ കാനഡ ഉയർത്തിയത് ഗൗരവകരമായ ആരോപണമാണെന്നും അന്വേഷണത്തിൽ ഇന്ത്യ സഹകരിക്കണമെന്നും യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക