സംസ്ഥാനത്ത് പുതുതായി സർവീസ് ആരംഭിക്കുന്ന രണ്ടാമത് വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച പകൽ 12.30ന് കാസർകോട് നിന്നും വീഡിയോ കോൺഫറൻസ് വഴി പ്രധാന മന്ത്രി നരേന്ദ്രമോദി ഔദ്യോഗിക ഫ്ലാഗ്ഓഫ് നടത്തും. യാത്രക്കാർക്കായുള്ള സർവീസ് ചൊവ്വാഴ്ച മുതലാണ് ആരംഭിക്കുക.
എട്ടു കോച്ചുകളുള്ള പുതിയ ട്രെയിൻ സാധാരണ വന്ദേഭാരതുകളിൽ നിന്നും വ്യത്യസ്തമായി ഓറഞ്ച് ഗ്രേ നിറത്തിലാണ്. ആകെ 537.07 കിലോമീറ്ററാണ് ഒരുഭാഗത്തേക്കുള്ള ദൂരം. ശരാശരി 72.39 കിലോമീറ്റർ വേഗമാണ് പ്രതീക്ഷിക്കുന്നത്. കണ്ണൂർ, കോഴിേക്കോട്, ഷൊർണൂർ, തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം എന്നീ റെയിൽവേ സ്റ്റേഷനുകളിലാണ് സ്റ്റോപ്പുകൾ. ഫ്ലാഗ്ഓഫിന്റെ ഭാഗമായി എല്ലാ സ്റ്റോപ്പുകളിലും റെയിൽവെയുടെ നേതൃത്വത്തിൽ സ്വീകരണം നൽകും.
സമയക്രമം
കാസർകോട് – 7 മണി
കണ്ണൂർ – 8.05 മണി
കോഴിക്കോട് – 9.05 മണി
ഷൊർണൂർ – 10.05 മണി
തൃശൂർ – 10.40 മണി
എറണാകുളം സൗത്ത് – 11.48 മണി
ആലപ്പുഴ – 12.40 മണി
കൊല്ലം – ഉച്ചതിരിഞ്ഞ് 1.57 മണി (13.57)
തിരുവനന്തപുരം – ഉച്ചതിരിഞ്ഞ് 3.05 മണി (15.05)
തിരിച്ചുള്ള സമയക്രമം
തിരുവനന്തപുരം – 4.05 മണി (16.05)
കൊല്ലം – 4.55 മണി (16.55)
ആലപ്പുഴ – 5.57 മണി (17.57)
എറണാകുളം സൗത്ത് – 6.38 (18.38)
തൃശ്ശൂർ – 7.42 മണി (19.42)
ഷൊർണൂർ – 8.17 മണി (20.17)
കോഴിക്കോട് – 9.18 മണി (21.18)
കണ്ണൂർ – 10.18 മണി (22.18)
കാസർകോട് – 11.55 മണി (23.55)
പ്രതികരിക്കാൻ ഇവിടെ എഴുതുക