കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാകുന്ന ഒന്നാണ് ഈ സ്മൂത്തി. സ്മൂത്തി തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?…
വേണ്ട ചേരുവകൾ…
മാമ്പഴം 1 എണ്ണം
മാതളം 1 ബൗൾ
പാൽ 1 കപ്പ്
തണുത്ത വെള്ളം 1 കപ്പ്
ബദാം ഒരു പിടി
ഫ്ളാക്സ് സീഡ് 1 ടീസ്പൂൺ
പുതിന ഇല ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം…
ആദ്യം ഒരു ബൗളിൽ മാമ്പഴത്തിന്റെ പൾപ്പ്, മാതളനാരങ്ങ, പാൽ, വെള്ളം, തേൻ എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക. ശേഷം ആൽമണ്ടും ഫ്ളാക്സ് സീഡും യോജിപ്പിച്ച് ഒരു മിക്സിയിൽ അടിച്ചെടുക്കുക. ശേഷം സ്മൂത്തിക്ക് മുകളിൽ ആവശ്യമെങ്കിൽ പുതിനയിലയും നട്സുകളോ ഐസ് ക്യൂബുകളും ചേർത്ത് വിളമ്പാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക