കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിയിൽ കൂടുതൽ സീറ്റ് ചോദിക്കണമെന്നാണ് കേരളാ കോൺഗ്രസ്-എമ്മിലെ പൊതുവികാരമെന്ന് ജോസ് കെ. മാണി. കൂടുതൽ സീറ്റ് ലഭിക്കാനുള്ള സാഹചര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എൽഡിഎഫിൽ സീറ്റ് ചർച്ച ആരംഭിക്കുന്ന മുറയ്ക്ക് സീറ്റ് ആവശ്യം ഉന്നയിക്കുമെന്നും അദ്ദേഹം അറിയിച്ചു.
എൽഡിഎഫിൽ കുടുംബാന്തരീക്ഷമാണ് നിലനിക്കുന്നത്. യുഡിഎഫിലേക്ക് കേരള കോൺഗ്രസ് തിരിച്ച് പോകില്ല. എൽഡിഎഫിൽ ഒരാളും പുറകിൽ നിന്ന് കുത്തുന്നില്ല. കേരള കോൺഗ്രസ് മുന്നണിക്കുള്ളിൽ നിന്നു വളരുന്നുവെന്നും ജോസ് കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക