എണ്ണ മയമുള്ളതും കരിപിടിച്ചതുമായ പാത്രങ്ങൾ വളരെ എളുപ്പത്തിൽ തന്നെ കഴുകി കളയാവുന്നതാണ്. ഇതിനായി വേണ്ടത് കുറച്ച് ഐസ് ക്യൂബുകൾ മാത്രമാണ്. മൂന്നോ നാലോ ഐസ് ക്യൂബുകൾ വറുക്കാൻ ഉപയോഗിച്ച പാത്രത്തിൽ ഇട്ടതിന് ശേഷം കുറച്ച് ഡിഷ്വാഷ് ലിക്വിഡ് കൂടി ഒഴിച്ച് കൊടുക്കുക. അതിന് ശേഷം നല്ലതു പോലെ പാത്രം ചുറ്റിക്കുക. കുറച്ചു സമയം ഇങ്ങനെ ചെയ്താൽ തന്നെ പാത്രത്തിലെ എണ്ണയും കരിയും ഇളകി പോരുന്നത് കാണാം.
പാത്രത്തിലെ എണ്ണമയം മുഴുവൻ ഐസ് ക്യൂബുകളിൽ പറ്റിപിടിച്ചെന്നു കാണുമ്പോൾ അത് നീക്കം ചെയ്യാവുന്നതാണ്. തുടർന്ന് പാത്രം സ്ക്രബർ ഉപയോഗിച്ച് കഴുകിയാൽ പെട്ടന്ന് വൃത്തിയായി കിട്ടുന്നതായിരിക്കും.
ബേക്കിംഗ് സോഡയും ചെറുനാരങ്ങയുടെ തൊലിയും ഉപയോഗിച്ചും പാത്രങ്ങളിലെ കരി കളയാം. ഇതിനായി കരി പിടിച്ച പാത്രത്തിലേക്ക് കുറച്ച് ബേക്കിംഗ് സോഡ ഇട്ടതിന് ശേഷം നാരങ്ങയുടെ തൊലി ഉപയോഗിച്ച് ഉരച്ചെടുക്കുക. കരി പെട്ടന്ന് ഇളകി പോകുന്നതിന് ഇത് സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക