രാവിലെ എണീറ്റു വരുമ്പോൾ തന്നെ ചൂടുവെള്ളം കുടിച്ചാൽ അമിത വണ്ണം കുറയും എന്നത് വെറും മിദ്ധ്യാധാരണയാണെന്ന് വിദഗ്ധർ പറയുന്നു. അമിത വണ്ണം കുറക്കുന്നതിനായി രാവിലെ ചൂട് വെള്ളം കുടിക്കുന്നതിലൂടെ വിപരീത ഫലമാകാം ലഭിക്കുന്നത്. ശരീരത്തിലെ അമിത വണ്ണം കുറയ്ക്കുന്നതിന് കലോറി കത്തിച്ചുകളയുന്നതിനുള്ള മാർഗ്ഗങ്ങളാണ് സ്വീകരിക്കേണ്ടത്. ഇതിന് രാവിലെ തണുത്ത വെള്ളം കുടിക്കുന്നതാണ് ഉചിതം.
രാവിലെ തണുത്ത വെള്ളം കുടിക്കുമ്പോൾ വെള്ളത്തിന്റെ തണുപ്പ് മാറ്റി ശരീരോഷ്മാവിലേക്ക് ചൂട് എത്തിക്കുന്നതിനായി ശരീരം ചൂടാകും. ഇത് കലോറി കത്തിച്ചു കളയുന്നതിന് സഹായകമാണ്.
എന്നാൽ ഇതിലും കാര്യമായ പ്രയോജനം ഉടനടി ലഭിക്കണമെന്നില്ല. ഒരു ലിറ്റർ തണുത്ത വെള്ളം കുടിക്കുമ്പോൾ ശരീരത്തിലെ 25 കലോറി മാത്രമാകും കുറയ്ക്കുക. അതായത് അഞ്ച് ഉരുളക്കിഴങ്ങ് ചിപ്സിലുള്ള കലോറി മാത്രമാകും ഇല്ലാതാക്കുക. ഇതിനാൽ തന്നെ ചിട്ടയായ വ്യായാമവും ഭക്ഷണ ക്രമീകരണവും മാത്രമേ അമിതഭാരം കുറയ്ക്കാൻ സഹായിക്കുകയുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക