നർത്തകിയായ മേതിൽ ദേവിക സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു. മേപ്പടിയാൻ എന്ന ചിത്രത്തിലൂടെ ദേശീയ അവാർഡ്ജേതാവായ വിഷ്ണു മോഹന്റെ പുതിയ ചിത്രം ‘കഥ ഇന്നുവരെ’ എന്ന സിനിമയിലൂടെയാണ് ദേവികയുടെ അരങ്ങേറ്റം.
ചെറുപ്പം മുതൽ സിനിമയിലേക്ക് ഒരുപാട് അവസരങ്ങൾ വന്നിരുന്നെങ്കിലും അതൊന്നും മേതിൽ ദേവിക സ്വീകരിച്ചിരുന്നില്ല. എന്നാൽ ഇപ്പോഴിതാ വിഷ്ണു മോഹന്റെ ചിത്രത്തിലൂടെ ദേവിക മലയാളത്തിൽ വരികയാണ്. ബിജു മേനോനാണ് ചിത്രത്തിൽ നായകനായി എത്തുന്നത്.
മേതിൽ ദേവിക, ബിജു മേനോൻ എന്നിവരെ കൂടാതെ അനു മോഹൻ, നിഖില വിമൽ, ഹക്കീം ഷാജഹാൻ, അനുശ്രീ, സിദ്ദിഖ്, രഞ്ജി പണിക്കർ തുടങ്ങീ പ്രമുഖരും ‘കഥ ഇന്നുവരെ’ എന്ന ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക