തൃപ്പൂണിത്തുറ: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസിൽ യുവാവ് അറസ്റ്റിൽ. പള്ളുരുത്തി പുളിക്കല്‍ വീട്ടില്‍ മുഹമ്മദ് അഫ്താബ് ഷേഖ് എന്ന 20-കാരനെയാണ് ഹില്‍പാലസ് പൊലീസ് അറസ്റ്റ് ചെയ്തത്. 2022 ഡിസംബറില്‍ പ്രതി പെണ്‍കുട്ടിയെ വശീകരിച്ച് തൃപ്പൂണിത്തുറയിലുള്ള ആള്‍താമസമില്ലാത്ത വീട്ടില്‍ കൊണ്ടു പോയി പീഡനത്തിന് ഇരയാക്കി എന്നാണ് കേസ്.
ഹില്‍പാലസ് പൊലീസ് ഇന്‍സ്പെക്ടര്‍ പി.എച്ച് സമീഷിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍മാരായ എ. പ്രദീപ്, രാജീവ് നാഥ്, എ.എസ്.ഐ സന്തോഷ്കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസർമാരായ കെ.എസ്. ബൈജു, പോള്‍ മൈക്കിള്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക