എം.എ യൂസഫലിയുടെ നേതൃത്വത്തിലുള്ള ലുലു ഗ്രൂപ്പിന്റെ ഇന്ത്യയിലെ ആറാമത്തെ മാൾ ഹൈദരാബാദിൽ ഈ ആഴ്ച തുറക്കും. സെപ്റ്റംബര്‍ 27 നാണ് ലുലു മാള്‍ ആരംഭിക്കുന്നത്. രണ്ട് ലക്ഷം സ്ക്വയര്‍ഫീറ്റിലാണ് ഹൈദരാബാദ് ലുലുവിലെ ഹൈപ്പര്‍ മാര്‍ക്കറ്റ് ഒരുങ്ങുന്നത്.
ഹൈദരാബാദ് നഗരത്തിലെ ഏറ്റവും വലിയ ഷോപ്പിംഗ് കേന്ദ്രങ്ങളിൽ ഒന്നായിരിക്കും ഈ ആഴ്ച ആരംഭിക്കുന്ന ലുലു മാൾ. കുക്കട്ട്പള്ളിയില്‍ സ്ഥിതി ചെയ്യുന്ന മാളില്‍ ഹൈപ്പര്‍മാര്‍ക്കറ്റും ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു കണക്ട് എന്നിവയും ഒപ്പം പ്രാദേശിക, അന്തര്‍ദേശീയ ബ്രാന്‍ഡുകളുടെ ഷോറൂമുകളുമുണ്ടാകും. 5 സ്ക്രീൻ മൾട്ടിപ്ലക്സാണ് ഇവിടെയുള്ളത്. ഫുഡ് കോര്‍ട്ട്, പ്ലേ ഏരിയ എന്നിവയും അടങ്ങിയിട്ടുണ്ട്.
നിലവിൽ, കോയമ്പത്തൂർ, തിരുവനന്തപുരം, കൊച്ചി, ബെംഗളൂരു എന്നിവിടങ്ങളിലും ലുലു ഗ്രൂപ്പിന് ഷോപ്പിംഗ് മാളുകൾ ഉണ്ട്.
ലുലു ഗ്രൂപ്പിന് 22 രാജ്യങ്ങളിലായി 250 ഹൈപ്പര്‍ മാര്‍ക്കറ്റുകളും 24 ഷോപ്പിംഗ് മാളുകളുമാണ് നിലവിലുള്ളത്. അഹമ്മദാബാദ്, ചെന്നൈ, ശ്രീനഗര്‍, ഗ്രെയ്റ്റര്‍ നോയ്ഡ, വാരണാസി എന്നിവിടങ്ങളിലായി വലിയ നിക്ഷേപമാണ് ഗ്രൂപ്പ് പദ്ധതിയിട്ടിരിക്കുന്നത്.
ഫുഡ് പ്രോസസിംഗ്, റീറ്റെയ്ല്‍ രംഗങ്ങളിലായിരിക്കും ഇത്. ഇതില്‍ ഷോപ്പിംഗ് മാളുകളും ഹൈപ്പര്‍ മാര്‍ക്കറ്റും ഉള്‍പ്പെടുന്നു. കേരളത്തിലും നാലിടങ്ങളിലായി ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ക്കും മാളുകളും സജ്ജമാക്കാൻ ഗ്രൂപ്പ് തയ്യാറെടുക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക