അകാലനര അകറ്റാൻ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങൾ…
തേയില വെള്ളം …
തേയില വെള്ളം പ്രകൃതി ദത്തമായ ഒരു കളറിങ്ങ് ഏജൻറാണ്. തേയിലവെള്ളമുപയോഗിച്ച് മുടി കഴുകുന്നത് അകാല നരയെ പ്രതിരോധിക്കാനുള്ള മികച്ച പോംവഴിയാണ്.
മൈലാഞ്ചിപ്പൊടി
മൈലാഞ്ചിപ്പൊടി, നെല്ലിക്കാപ്പൊടി എന്നിവ തേയില വെള്ളത്തിൽ കലർത്തി മുട്ടയുടെ വെള്ളയും ചേർത്തു തയാറാക്കിയ മിശ്രിതത്തിൽ നാരങ്ങാ നീര് ചേർത്ത് തലയിൽ തേച്ച് പിടിപ്പിച്ച് രണ്ടു മണിക്കൂറിനു ശേഷം കഴുകി കളയുക. അകാല നര മാറാൻ സഹായിക്കും.
കറിവേപ്പിലയിട്ട് തിളപ്പിച്ച എണ്ണ
കറിവേപ്പിലയിട്ട് തിളപ്പിച്ച എണ്ണ തേയ്ക്കുന്നതും കറിവേപ്പില പച്ചയ്ക്ക് അരച്ച് തലയിൽ പുരട്ടുന്നതും അകാല നര അകകറിവേപ്പിലയിട്ട് തിളപ്പിച്ച എണ്ണറ്റാൻ സഹായിക്കും. മുടിയുടെ സ്വാഭാവിക നിറം നിലനിർത്താൻ ഇത് സഹായകമാണ്.
ഉണക്കിയ നെല്ലിക്ക
ഉണക്കിയ നെല്ലിക്ക രാത്രി മുഴുവൻ കുതിർത്ത് ഒരു പ്രകൃതിദത്ത കണ്ടീഷണറായി ഉപയോഗിക്കാം
പ്രതികരിക്കാൻ ഇവിടെ എഴുതുക