പാർട്ടിക്കെതിരെ പരസ്യപ്രസ്താവന നടത്തരുതെന്ന് പാർട്ടി നേതാക്കൾക്ക് മുന്നറിയിപ്പ് നൽകി അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ രംഗത്ത്. കർണാടക കോൺഗ്രസിനെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത് എന്നാണ് പുറത്തു വരുന്ന വിവരം .
കർണാടകയിൽ സർക്കാർ രൂപീകരിച്ചതിന് ശേഷം സ്ത്രീകളെയും പാവപ്പെട്ടവരെയും സാധാരണക്കാരെയും ശാക്തീകരിച്ച നാല് ഉറപ്പുകൾ നടപ്പിലാക്കുന്നതിൽ കോൺഗ്രസ് മികച്ച മാതൃകയാണ് കാഴ്ച വച്ചത്. ‘കർണ്ണാടക മാതൃക’ ഇപ്പോൾ രാജ്യത്തുടനീളം ചർച്ച ചെയ്യപ്പെടുകയും അനുകരിക്കപ്പെടുകയും ചെയ്യുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ ക്ഷേമ പ്രവർത്തനങ്ങളുടെ വിജയം ബിജെപിയെയും മറ്റ് പ്രാദേശിക പാർട്ടികളെയും അസ്വസ്ഥരാക്കിയിട്ടുണ്ട് എന്നും വികസനത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനും കൃത്രിമം കാണിക്കാനുമുള്ള പതിവ് തന്ത്രം അവർ പുതിയ പരീക്ഷണത്തിന് ശ്രമിക്കുന്നു എന്നും ഇതേതുടർന്ന് അവർ കർണാടക മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് തികച്ചും ന്യായീകരിക്കാത്ത അഭ്യൂഹങ്ങൾ പരത്തുന്നു. ചില കോൺഗ്രസ് നേതാക്കളും മന്ത്രിമാരും ഇത്തരം വിഷയങ്ങളിൽ അഭിപ്രായം പറഞ്ഞതിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക