വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലെ വിജയസാധ്യത പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത. മധ്യപ്രദേശിലും ഛത്തീസ്ഗഢിലും തീര്‍ച്ചയായും വിജയിക്കുമെന്നും തെലങ്കാനയില്‍ വിജയിച്ചേക്കാം എന്നും രാജസ്ഥാനില്‍ വിജയിക്കുമെന്നും ആണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.
‘ഞങ്ങള്‍ തെലങ്കാനയില്‍ വിജയിച്ചേക്കും, ഛത്തീസ്ഗഢിലും മധ്യപ്രദേശിലും തീര്‍ച്ചയായും വിജയിക്കും. രാജസ്ഥാനിലും ഞങ്ങള്‍ക്ക് വിജയിക്കാന്‍ കഴിയുമെന്ന് കരുതുന്നു. അങ്ങനെയാണ് കാണുന്നത്. ബിജെപി പറയുന്നതും അതാണ്’ എന്നാണ് അദ്ദേഹം ഒരു മാധ്യമ കോണ്‍ക്ലേവില്‍ പറഞ്ഞത്.
മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഈ വര്‍ഷം അവസാനത്തോടെ നടക്കും. അതേസമയം പ്രതിപക്ഷം ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നും 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് അപ്രതീക്ഷിത സംഭവങ്ങള്‍ കാണാനാകുമെന്നും അദ്ദേഹം പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക