ബീവറേജസിൽ വിദ്യാർത്ഥികൾക്ക് മദ്യം വാങ്ങി നൽകിയ സംഭവത്തിൽ എക്സൈസ് അന്വേഷണം.
വയനാട് മാനന്തവാടിയിലാണ് സംഭവം. ബീവറേജസിൽ എത്തിയ സ്കൂൾ വിദ്യാർത്ഥികൾക്ക് മദ്യം വാങ്ങി നൽകിയത് മാനന്തവാടി സ്വദേശിയായ ആളാണെന്നാണ് സംശയം.
കുട്ടികളെ കണ്ട് സംശയം തോന്നിയ നാട്ടുകാർ വിദ്യാർത്ഥികളുടെ ബാഗ് പരിശോധന നടത്തിയപ്പോഴാണ് മദ്യക്കുപ്പി കണ്ടെത്തിയത്. മദ്യം വാങ്ങി നൽകിയയാളും വിദ്യാർത്ഥികളും ഓടി രക്ഷപെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക