താരൻ മുടിയുടെ ആരോഗ്യത്തെ മാത്രമല്ല മുഖത്തും പുറം തോളിലും പല തരത്തിലുള്ള പ്രശ്നങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. തലയിൽ താരൻ ഉണ്ടാകാനുള്ള ഏറ്റവും സാധാരണമായ കാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം
മുടിയിൽ പോഷകാഹാരക്കുറവ്
ചർമ്മത്തിന്റെ പിഎച്ച് നിലയിലെ അപചയം
ശരീരത്തിൽ ജലത്തിന്റെ അഭാവം
കെമിക്കൽ ഉൽപ്പന്നങ്ങളുടെ അമിതമായ ഉപയോഗം
തലയോട്ടി വൃത്തിയായി സൂക്ഷിക്കാത്തത്.
താരൻ അകറ്റാൻ വീട്ടിൽ ചെയ്യാവുന്നത്…
വെളിച്ചെണ്ണ
താരൻ അകറ്റാൻ നാരങ്ങയും വെളിച്ചെണ്ണയും ഫലപ്രദമാണ്. 2-3 സ്പൂൺ വെളിച്ചെണ്ണയും 1 സ്പൂൺ നാരങ്ങ നീരും ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം ഒരു കോട്ടൺ ബോൾ ഉപയോഗിച്ച് തലയോട്ടിയിൽ തേച്ചുപിടിപ്പിക്കുക.
ഉലുവ
ഉലുവയിൽ ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് മുടിയെ ശക്തിപ്പെടുത്തുകയും താരൻ തടയുകയും ചെയ്യുന്നു. വിറ്റാമിൻ സി സമ്പന്നമായ, ചെമ്പരത്തി മുടിയുടെ വേരുകളെ ശക്തിപ്പെടുത്താനും മുടി കൊഴിച്ചിൽ തടയുവാനും സഹായിക്കും. ഉലുവ പൊടിച്ചത് വെളിച്ചെണ്ണയിൽ മിക്സ് ചെയ്ത് തലയോട്ടിയിൽ പുരട്ടുക. താരൻ അകറ്റാൻ ഈ പാക്ക് സഹായിക്കും.
ആര്യവേപ്പില
ഒരു ടീസ്പൂൺ ആര്യവേപ്പില പൊടിച്ചത് നാല് ടീസ്പൂൺ വെളിച്ചെണ്ണയുമായി സംയോജിപ്പിക്കുക. ഈ മിശ്രിതം ചെറുതായി ചൂടാക്കുക. ഇത് തലയിൽ പുരട്ടി 20 മിനിറ്റ് നേരം മസാജ് ചെയ്യുക. ഇത് ഒരു മണിക്കൂർ നേരം വച്ചതിനു ശേഷം ഒരു ഷാംപൂ ഉപയോഗിച്ച് നന്നായി കഴുകി വൃത്തിയാക്കുക. ആഴ്ചയിൽ രണ്ടോ മൂന്നേ തവണ ഈ പാക്ക് ഇടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക