മൂന്നാമതും വിവാഹിതനായി ബ്രസീലിന്റെ വിഖ്യാത ഫുട്ബോൾ താരം റൊണാൾഡോ നസാരിയോ. ബ്രസീലിലെ കർട്ടിബ സ്വദേശിയും മോഡലുമായ സെലീനയാണ് വധു. 47 കാരനായ റൊണാൾഡോയെക്കാൾ 14 വയസ്സ് കുറവാണ് സലീനയ്ക്ക്.
സ്പെയിനിലെ ഇസിബയിൽ വെച്ച് നടന്ന വിവാഹ ചടങ്ങുകളിൽ പരമ്പരാഗത പാശ്ചാത്യൻ വസ്ത്രങ്ങളണിഞാണ് ഇരുവരും പ്രത്യക്ഷപ്പെട്ടത്. നേരത്തെ മിലെനെ ഡോമിൻഗ്വസിനെയും പിന്നീട് ഡാനിയേല സികാരെലിയെയും വിവാഹം കഴിച്ച റൊണാൾഡോയുടെ മൂന്നാം വിവാഹമാണ് സെലീന ലോക്സിനേയുമായുള്ളത്.
ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. ഏഴുവർഷമായി പ്രണയത്തിലായിരുന്ന ഇരുവരും കഴിഞ്ഞ ജനുവരിയിൽ വിവാഹ നിശ്ചയം നടത്തിയിരുന്നു. ഏറ്റവും മികച്ച ഗോളടി വീരന്മാരിൽ ഒരാളായ റൊണാൾഡോ രണ്ടുതവണ ലോകകപ്പ് ജേതാവുമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക