മറ്റേതൊരു മുട്ടയെക്കാളും വളരെയധികം ആരോഗ്യഗുണങ്ങൾ നിറഞ്ഞതാണ് കാട മുട്ട. ദിവസവും പരമാവധി 6 കാട മുട്ടകൾ വരെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. വിശപ്പുണ്ടാകുന്നതിനും ബുദ്ധിവളർച്ചയ്ക്കും കാടമുട്ട വളരെയധികം ഗുണം ചെയ്യും.
അലർജി രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർ ഓവോമുകോയിഡ് പ്രോട്ടീൻ ധാരാളമായി അടങ്ങിയ കാട മുട്ട കഴിക്കുന്നത് ഗുണം ചെയ്യും. വിളർച്ച പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരമായ അയൺ കാടമുട്ടയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
ശരീരത്തിൽ പൊട്ടാസ്യത്തിന്റെ അളവ് കുറയുമ്പോൾ ഉണ്ടാകുന്ന ഹൃദ്യോഗം, രക്തസമ്മർദ്ദം, ആർത്രൈറ്റിസ്, സ്ട്രോക്ക്, കാൻസർ തുടങ്ങിയ രോഗങ്ങളിൽ നിന്നും രക്ഷനേടാൻ കാടമുട്ട സഹായിക്കും. തലച്ചോറിന്റെ കാര്യക്ഷമത വർദ്ധിപ്പിച്ച് ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിനും കാടമുട്ട സഹായിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക