പല കാരണങ്ങള്‍ കൊണ്ടും വൃക്കകളുടെ ആരോഗ്യം മോശമാകാം. അതില്‍ കിഡ്നി സ്റ്റോൺ അഥവാ മൂത്രത്തിൽ കല്ല് വളരെ സാധാരണയായി കണ്ടുവരുന്ന രോഗമാണ്. ശരീരത്തില്‍ വെള്ളത്തിന്റെ അളവ് താരതമ്യേനെ കുറയുന്നതാണ് ഇതിന്റെ പ്രധാന കാരണം.കുറഞ്ഞ അളവിൽ ദ്രാവകം കഴിക്കുന്നത് മൂലമുള്ള നിർജ്ജലീകരണം കല്ല് രൂപപ്പെടുന്നതിന്റെ പ്രധാന ഘടകമാണ്. അമിത വണ്ണവും ഒരു പ്രധാന അപകട ഘടകമാണ്. അനിമൽ പ്രോട്ടീൻ, സോഡിയം, ശുദ്ധീകരിച്ച പഞ്ചസാര, ഫ്രക്ടോസ്, ഉയർന്ന ഫ്രക്ടോസ് കോൺ സിറപ്പ്, ഓക്സലേറ്റ്, എന്നിവയുൾപ്പെടെയുള്ള പഞ്ചസാര അധികമായി അടങ്ങിയ ഭക്ഷണസാധനങ്ങൾ വൃക്കയിലെ കല്ല് രൂപപ്പെടാനുള്ള സാധ്യത വർധിപ്പിക്കും.
പ്രധാനപ്പെട്ട ലക്ഷണങ്ങൾ…
ഇടയ്ക്കിടെ മൂത്രമൊഴിക്കൽ
മൂത്രമൊഴിക്കുന്നതിൽ ബുദ്ധിമുട്ട്, വേദന
മൂത്രത്തിന്റെ നിറം മാറുക
മൂത്രത്തിൽ രക്തം
ഉറക്കമില്ലായ്മ
ഛർദ്ദി
കാലുകളിൽ വീക്കം
ശരിയായി ശ്വസിക്കാൻ കഴിയാതെ വരിക.
കടുത്ത പനി
എങ്ങനെ തടയാം…?
ധാരാളം വെള്ളം കുടിക്കുകയാണ് വൃക്കയിലെ കല്ലുകളെ തടയാൻ ആദ്യം ചെയ്യേണ്ടത്. ദിവസവും കുറഞ്ഞത് 6 മുതൽ 8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. മൂത്രം പിടിച്ച് വയ്ക്കുന്നതും ഒഴിവാക്കുക. വെള്ളത്തിന് പുറമേ, നാരങ്ങ സോഡ, പഴച്ചാറുകൾ എന്നിവയും കഴിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക