കോഴിക്കോട് നിന്നും പുറപ്പെട്ട എയർ ഇന്ത്യ വിമാനം അടിയന്തരമായി കണ്ണൂരിൽ ഇറക്കി. വിമാനത്തിന്റെ കാർഗോ ഹാളിൽ പുക കണ്ടതിനെ തുടർന്നാണ് കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ട എയർ ഇന്ത്യ വിമാനം കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കിയത്.
ഇന്ന് രാവിലെ കോഴിക്കോട് നിന്നും ദുബായിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. കണ്ണൂരിൽ വിമാനം ഇറക്കേണ്ടി വന്നത് കോഴിക്കോട് വിമാനത്താവളത്തിലെ റൺവേകളിൽ പണി നടക്കുന്നതിനാൽ ആണ്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും യാത്രക്കാരെ വിമാനത്തിൽ നിന്ന് സുരക്ഷിതരായി പുറത്തിറക്കിയിട്ടുണ്ടെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക