സ്വാതി റെഡ്ഡിയും ഭര്‍ത്താവ് വികാസും വിവാഹമോചിതരാകുന്നുവെന്ന് നേരത്തേ ദേശീയ മാധ്യമങ്ങളിലടക്കം റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഭര്‍ത്താവ് വികാസ് വാസുവിന് ഒപ്പമുള്ള ഫോട്ടോകള്‍ ഇൻസ്റ്റാഗ്രാമില്‍ നിന്ന് സ്വാതി റെഡ്ഡി നീക്കം ചെയ്തതതാണ് ഡിവോഴ്സ് വാര്‍ത്തകള്‍ പ്രചരിക്കാൻ കാരണം.
വിവാഹമോചന വിഷയത്തില്‍ പ്രതികരിക്കാൻ തയ്യാറല്ല താൻ എന്ന് വ്യക്തമാക്കിയിരിക്കുകയാണ് സ്വാതി റെഡ്ഡി. മന്ത് ഓഫ് മധു എന്ന ചിത്രത്തിന്റെ പ്രമോഷന് എത്തിയപ്പോഴായിരുന്നു സ്വാതി റെഡ്ഡിക്ക് വിവാഹ മോചന വാര്‍ത്തയെ കുറിച്ചുള്ള ചോദ്യം നേരിടേണ്ടി വന്നത്.
എന്റെ വ്യക്തിപരമായ കാര്യങ്ങള്‍ വെളിപ്പെടുത്തേണ്ടെന്നാണ് തന്റെ നിലപാട് എന്നായിരുന്നു സ്വാതി റെഡ്ഡിയുടെ കുറിക്കുകൊള്ളുന്ന മറുപടി. വിവാഹമോചന വിഷയത്തില്‍ പ്രതികരിക്കാൻ ഉദ്ദേശിക്കുന്നില്ല താൻ എന്നും സ്വാതി റെഡ്ഡി വ്യക്തമാക്കി. മന്ത് ഓഫ് മധുവില്‍ പ്രധാന കഥാപാത്രമായി നവീൻ ചന്ദ്രയും എത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക