കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിലെലെ ‘പെൺ പ്രതിമ’ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയങ്ങളിൽ ഒന്നായിരുന്നു. അതിന് തുടക്കമിട്ടത് അലൻസിയറും. കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിൽ പെണ് പ്രതിമ നൽകി പ്രലോഭിപ്പിക്കരുതെന്ന അലൻസിയറുടെ പ്രസ്താവന വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിവച്ചിരുന്നു. വിഷയം ട്രോളുകളിലും നിറഞ്ഞു. ഇപ്പോഴിതാ ടൊവിനോ തോമസിന്റെ പോസ്റ്റിന് രമേഷ് പിഷാരടി നൽകിയ കമന്റാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
മികച്ച ഏഷ്യന് നടനുള്ള പുരസ്കാരം നേടിയതിന് പിന്നാലെ ടൊവിനോ ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. പോസ്റ്റിന് താഴെ ടൊവിനോയെ പ്രശംസിച്ച് കൊണ്ട് നിരവധി പേരാണ് രംഗത്ത് എത്തിയത്. ഇവയ്ക്കൊവർക്കൊപ്പം ‘നല്ല ആണത്തമുള്ള ശില്പം’ എന്നാണ് രമേഷ് പിഷാരടി കുറിച്ചത്. പിഷാരടിയുടെ കമന്റിന് മറുപടിയുമായി നിരവധി പേരാണ് രംഗത്ത് എത്തിയത്. ‘അത് കിടുക്കി, കൊള്ളേണ്ടവർക്ക് കൊള്ളും, ഒന്നു എഴുന്നേറ്റ് ബഹുമാനിക്കാൻ തോന്നുന്നുണ്ടോ’, എന്നിങ്ങനെ പോകുന്നു കമന്റുകൾ. വിവിധ ട്രോൾ പേജുകളിലും പിഷാരടിയുടെ കമന്റ് നിറയുന്നുണ്ട്.
നെതർലാൻസിലെ ആംസ്റ്റർഡാമിൽ നിന്നുള്ള സെപ്റ്റിമിയസ് അവാർഡ്സിൽ മികച്ച ഏഷ്യൻ നടനുള്ള പുരസ്കാരകാരമാണ് ടോവിനോ തോമസ് സ്വന്തമാക്കിയത്. ജൂഡ് ആന്റണി ജോസഫ് ഒരുക്കിയ കേരളത്തിന്റെ പ്രളയം പശ്ചാത്തലമാക്കിയ ‘2018’ എന്ന ചിത്രത്തിലെ മികച്ച പ്രകടനമാണ് പുരസ്കാരം നേടിക്കൊടുത്തത്.
പുരസ്കാര നേട്ടത്തിന്റെ സന്തോഷം പങ്കു വച്ചുകൊണ്ട് ടോവിനോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പോസ്റ്റ് ഇങ്ങനെ;
”നമ്മുടെ ഏറ്റവും വലിയ മഹത്വം ഒരിക്കലും വീഴാതിരിക്കുന്നതിൽ എല്ലാം, ഓരോ തവണ വീഴുമ്പോഴും ഉയരുന്നതിലാണ്. 2018 അപ്രതീക്ഷിതമായി എത്തിയ പ്രളയം നമ്മുടെ വാതിലുകളിൽ മുട്ടിയപ്പോൾ കേരളം വീഴാൻ തുടങ്ങിയതാണ്. പക്ഷേ നമ്മൾ എന്താണെന്ന് പിന്നീട് ലോകം കണ്ടു. മികച്ച ഏഷ്യൻ നടനായി എന്നെ തെരഞ്ഞെടുത്തതിന് സെപ്റ്റിമിയസ് അവാർഡ്സിന് നന്ദി. ഇതെപ്പോഴും എന്റെ ഹൃദയത്തോട് ചേർന്നിരിക്കും. 2018 എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ഈ നേട്ടം എന്നതാണ് ഈ പുരസ്കാരത്തെ പ്രത്യേകതയുള്ളതാക്കുന്നത്. ഈ പുരസ്കാരം കേരളത്തിനാണ്”.
പ്രതികരിക്കാൻ ഇവിടെ എഴുതുക