അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതും ആയി ബന്ധപ്പെട്ട ഇടുക്കി ജില്ലയിൽ കളക്ടറുടെ നേതൃത്വത്തിൽ പ്രത്യേക ദൗത്യസംഘം രൂപീകരിച്ചു. കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക സംഘത്തെ നിയോഗിക്കുന്നതിനായി ഹൈക്കോടതി സർക്കാരിന്റെ നിലപാട് തേടിയിരുന്നു.
ഇതനുസരിച്ചാണ് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ സബ് കളക്ടർ, റവന്യൂ ഡിവിഷണൽ ഓഫീസർ, കാർഡമം അസി കമ്മീഷണർ എന്നിവരെ ഉൾപ്പെടുത്തി ദൗത്യസംഘം രൂപീകരിച്ചത്. ജോയിന്റ് കമ്മീഷണർക്കാണ് ദൗത്യസംഘത്തിന്റെ പ്രതിവാര പുരോഗതി വിലയിരുത്താനുള്ള ചുമതല. രജിസ്ട്രേഷൻ, വനം, മരാമത്ത്, തദ്ദേശ വകുപ്പുകൾ എന്നിവ ദൗത്യസംഘത്തിന് ആവശ്യമായ സഹായങ്ങൾ നൽകണം. ആവശ്യമായ പോലീസ് സംരക്ഷണം നൽകണമെന്നും നിർദ്ദേശം ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക