ആര്‍ഡിഎക്സ് എന്ന ചിത്രത്തിലെ വമ്പൻ ഹിറ്റായ ഗാനമാണ് നീല നിലവേ എന്നത്. ഗാനത്തിനും വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴിതാ ആര്‍ഡിഎക്സിലെ ഗാനത്തിന്റെ മോഹൻലാല്‍ വേര്‍ഷന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
നേരത്തെതന്നെ ഗാനത്തിന്റെ മോഹൻലാല്‍ പതിപ്പിന്റെ വീഡിയോ ആരാധകരില്‍ ചിലര്‍ പുറത്തിറക്കിയിരുന്നു. ഇതാണ് ഇപ്പോൾ വീണ്ടും ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ചിത്രത്തിലെ ഗാനത്തിനൊപ്പം മോഹൻലാലിന്റെ മറ്റൊരു സിനിമയിലെ രംഗങ്ങള്‍ ചേര്‍ത്തുവെച്ചുകൊണ്ടാണ് ആരാധകര്‍ ഇത്തരമൊരു വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക