രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് തവിടുള്ള അരി, ഓട്സ്, പച്ച ഇലക്കറികൾ തുടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്താൻ വിദഗ്ധർ ശുപാർശ ചെയ്യുന്നു. ഉദാഹരണത്തിന്, റാഗി, നാരുകളാൽ സമ്പുഷ്ടമായതിനാൽ പ്രമേഹമുള്ളവർക്ക് ഒരു മികച്ച ഭക്ഷണമാണ്.
റാഗി കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഒരു പോലെ ഉത്തമമാണ്. റാഗിയിൽ കാത്സ്യം, വിറ്റാമിനുകൾ, ഫൈബർ, കാർബോഹൈഡ്രേറ്റ്സ് തുടങ്ങിയ അവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. മറ്റു ധാന്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ റാഗിപ്പൊടിയിൽ ഏറ്റവും കൂടുതൽ കാത്സ്യം കാണപ്പെടുന്നു. റാഗിയുടെ ഉപയോഗം എല്ലുകളെ ബലപ്പെടുത്തുന്നു. അതിനോടൊപ്പം പല്ലുകളെ ശക്തമാക്കുകയും ചെയ്യുന്നു.
റാഗി ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടമാണ്. സ്ട്രെസ് കുറയ്ക്കുന്നതിനും ഉത്കണ്ഠ, വിഷാദം, ഉറക്കമില്ലായ്മ എന്നിവ അകറ്റുന്നതിനും നല്ലതാണ്. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ പുറന്തള്ളാനും സഹായിക്കുന്നു.
നാരുകളാൽ സമ്പുഷ്ടമായ റാഗി വളരെ ആരോഗ്യകരവും പോഷകപ്രദവുമാണ്. വെളുത്ത അരിക്കും ഗോതമ്പിനും നല്ലൊരു പകരമാണിത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നതിനാൽ പ്രമേഹരോഗികൾ ഇത് കഴിക്കാൻ പലപ്പോഴും നിർദ്ദേശിക്കാറുണ്ട്. ഡയറ്ററി ഫൈബറിന്റെ സാന്നിധ്യം നിങ്ങളെ കൂടുതൽ നേരം പൂർണ്ണമായി നിലനിർത്താൻ സഹായിക്കുന്നു. പ്രമേഹമുള്ളവർക്ക് റാഗി ഇഡ്ഢ്ലിയായി കഴിക്കാവുന്നതാണ്…
പ്രതികരിക്കാൻ ഇവിടെ എഴുതുക