മുട്ട പോഷകഗുണങ്ങൾ ധാരാളമായി അടങ്ങിയിരിക്കുന്ന ഭക്ഷണപദാർത്ഥമാണ്. ദിവസവും ഓരോ മുട്ട വീതം കഴിച്ചാൽ പക്ഷപാതം, വിളർച്ച പോലുള്ള അസുഖങ്ങൾ തടയാൻ സാധിക്കും. എന്നാൽ മുട്ടയ്ക്ക് ഏറെ പോഷകഗുണങ്ങൾ ഉണ്ടെങ്കിലും മുട്ടയെക്കുറിച്ച് ചില തെറ്റിദ്ധാരണങ്ങളും ആശങ്കകളും ഉയർന്നുവരാറുണ്ട്. അതിൽ ഒന്നാണ് മുട്ട കഴിച്ചാൽ കൊളസ്ട്രോൾ വർധിക്കും എന്ന് പറയുന്നത്.(Eggs and Cholesterol)
എന്നാൽ പലരും കരുതുന്നതുപോലെ ദിവസവും ഓരോ മുട്ട വീതം ദിവസവും കഴിച്ചാൽ ചീത്ത കൊളസ്ട്രോൾ വർധിക്കില്ല. അയൺ, പ്രോട്ടീൻ എന്നിവയുടെ കലവറയാണ് മുട്ട. മുട്ടയിൽ കൊളസ്ട്രോൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. എന്നാൽ ഇവ കഴിക്കുന്നത് വഴി കൊളസ്ട്രോൾ വർധിക്കില്ല.
രാവിലത്തെ ഭക്ഷണത്തിനൊപ്പം മുട്ട ഉള്‍പ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കുവാനും ശരീരത്തിന് ആവശ്യമായ ഊര്‍ജം നല്കുവാനും സഹായിക്കും. തലച്ചോറിന്റെ ആരോഗ്യത്തിനും ഏറെ നല്ലതാണ് മുട്ട. ഗര്‍ഭിണികള്‍ മുട്ട കഴിക്കുന്നത് വഴി അവരുടെ കുഞ്ഞിന്റെ ആരോഗ്യം വര്‍ധിക്കും. ദിവസവും ഓരോ മുട്ട കഴിക്കുന്നത് കാഴ്ച വര്‍ദ്ധിക്കാന്‍ സഹായിക്കുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും പ്രമേഹത്തെ തടുക്കാനും ഏറ്റവും മികച്ച ഭക്ഷണമാണ് മുട്ട എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. പ്രമേഹമുള്ളവർ ബ്രേക്ക്ഫാസ്റ്റിൽ മുട്ട ഉൾപ്പെടുത്താൻ ശ്രമിക്കണം. ആരോഗ്യത്തിനും സൗന്ദ്യര്യത്തിനും ഒരുപോലെ ഗുണം ചെയ്യുന്ന ഒന്നാണ് മുട്ട.
പ്രതികരിക്കാൻ ഇവിടെ എഴുതുക