സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലെറ്റുകളില് വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. വ്യാപക ക്രമക്കേടുകളാണ് പരിശോധനയില്‍ല്‍ വെളിച്ചത്തായത്. 70 ഔട്ലെറ്റുകളില് മദ്യം വിറ്റ തുകയും കൗണ്ടറിലെ തുകയും തമ്മില്‍ വ്യത്യാസമുണ്ടെന്നു കണ്ടെത്തി. പ്രത്യേക ബ്രാന്റുകള്‍ മാത്രം വില്‍ക്കുന്ന ചില ഔട്ട്ലെറ്റുകള് ഉണ്ടെന്നും വിജിലൻസ്.
ഓപ്പറേഷന് മൂണ്‍ലൈറ്റ് എന്ന പേരിലാണ് കഴിഞ്ഞ ദിവസം വൈകിട്ട് മുതല്‍ ബെവ്കോ ഔട്ട്ലെറ്റുകളില് വിജിലന്‍സ് പരിശോധന നടത്തിയത്. യഥാര്‍ത്ഥ വിലയേക്കാള്‍ വില വർധിപ്പിച്ചാണ് മദ്യം വില്‍ക്കുന്നു, ബില്ല് നല്‍കുന്നില്ല തുടങ്ങിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്. 70 ഔട്ട്ലെറ്റുകളില് മദ്യം വിറ്റ കണക്കും കൗണ്ടറിലെ തുകയും തമ്മില്‍ പരുത്തക്കേട് കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക