മികച്ച മൈലേജ് തരുന്ന ഏഴ് സീറ്റർ കാറുമായി എത്തിയിരിക്കുകയാണ് ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ കിയ. കിയയുടെ പുതിയ കാരന്‍സ് എക്സ് ലൈന്‍ കാറുകള്‍ പുറത്തിറക്കി. പെട്രോള്‍, ഡീസല്‍ വേരിയന്റുകളിലാണ് കാരന്‍സ് എക്സ് ലൈന്‍ എത്തുന്നത്.
പെട്രോൾ 7DCT, ഡീസൽ 6AT എന്നീ രണ്ട് വേരിയന്റുകളിൽ ഇത് വാഗ്ദാനം ചെയ്യുന്നു – യഥാക്രമം 18.95 ലക്ഷം രൂപയും 19.45 ലക്ഷം രൂപയുമാണ് വില. എക്സ്-ലൈൻ ട്രിം 6-സീറ്റർ കോൺഫിഗറേഷനിൽ മാത്രമേ ലഭ്യമാകൂ.
പുതിയ എക്സ്ക്ലൂസീവ് മാറ്റ് ഗ്രാഫൈറ്റ് എക്സ്റ്റീരിയർ കളറും ടു-ടോൺ ബ്ലാക്ക് & സ്പ്ലെൻഡിംഗ് സേജ് ഗ്രീൻ ഇന്റീരിയറുകളും ഉൾപ്പെടെയുള്ള എക്സ്റ്റീരിയർ, ഇന്റീരിയർ മാറ്റങ്ങളോടെയാണ് പുതിയ കിയ കാരെൻസ് എക്സ്-ലൈൻ വരുന്നത്.
പോഡ്കാസ്റ്റുകള്‍, സ്ക്രീന്‍ മിററിംഗ്, പിങ്ക്ഫോംഗ് എന്നിവയുള്‍പ്പെടെയുള്ള വൈവിധ്യമാര്‍ന്ന വിനോദ, വാര്‍ത്താ ആപ്പുകളും ഫീച്ചര്‍ ചെയ്യുന്ന എക്സ്ക്ലൂസീവ് റിയര്‍ സീറ്റ് എന്റര്‍ടൈന്‍മെന്റ് (ആര്‍എസ്ഇ) യൂണിറ്റും സജ്ജീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക