ഓരോ ദിവസവും അടിമുടി മാറ്റങ്ങൾക്ക് വിധേയമായി കൊണ്ടിരിക്കുകയാണ് വാട്സ്ആപ്പ്. ഇപ്പോഴിതാ 3 കിടിലൻ അപ്ഡേറ്റുകൾ ആണ് വാട്സ് ആപ്പിൽ മെറ്റ അവതരിപ്പിച്ചിരിക്കുന്നത്. ആദ്യ അപ്ഡേറ്റിൽ നമ്മുടെ ഇഷ്ടത്തിനനുസരിച്ച് സ്റ്റാറ്റസുകളുടെ സമയം ക്രമീകരിക്കാൻ സാധിക്കും. നിലവിൽ 24 മണിക്കൂർ സമയ ദൈർഘ്യം ലഭിച്ചിരുന്ന വാട്സ്ആപ്പ് സ്റ്റാറ്റസ് ഇനിമുതൽ രണ്ട് ആഴ്ച വരെ പരമാവധി സമയദൈർഘ്യം ലഭിക്കും.
ചിത്രങ്ങൾ, വീഡിയോകൾ എന്നിവയ്ക്ക് പെട്ടെന്ന് മറുപടി നൽകാൻ സാധിക്കുന്നതാണ് വാട്സ് ആപ്പിൽ അവതരിപ്പിച്ചിരിക്കുന്ന രണ്ടാമത്തെ അപ്ഡേറ്റ്. ആൻഡ്രോയിഡ് പതിപ്പുകളിൽ നിലവിൽ ലഭ്യമായി തുടങ്ങിയ ഈ സംവിധാനം വഴി നമ്മൾ വീഡിയോയോ ചിത്രങ്ങളോ സ്ക്രീനിൽ കണ്ടുകൊണ്ടിരിക്കുമ്പോൾ തന്നെ വേഗത്തിൽ പ്രതികരണം അറിയിക്കാൻ സാധിക്കുന്ന തരത്തിലുള്ളതാണ്.
വാട്സ് ആപ്പിലെ വെരിഫൈഡ് അക്കൗണ്ടുകളുടെ ചെക്ക് മാർക്ക് പച്ചയിൽ നിന്ന് നീലയിലേക്ക് മാറ്റുന്നതാണ് മെറ്റ അവതരിപ്പിച്ചിരിക്കുന്ന മൂന്നാമത്തെ അപ്ഡേറ്റ്. മെറ്റയുടെ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സ്ആപ്പ് എന്നിവയിൽ ഏകീകൃത സ്വഭാവം വരുത്താനാണ് കമ്പനി ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക