സിഐടിയു സംസ്ഥാന പ്രസിഡണ്ടും സിപിഎമ്മിന്റെ മുതിർന്ന നേതാവുമായ ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു. 86 വയസ്സായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 1985 സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായ ആനത്തലവട്ടം ആനന്ദൻ 1956 ലാണ് കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായത്.
ആറ്റിങ്ങൽ മണ്ഡലത്തിൽ നിന്ന് മൂന്നുവട്ടം എംഎൽഎയായ ആനന്ദൻ 2008 സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായി. സിഐടിയു ദേശീയ വൈസ് പ്രസിഡന്റ്, അപ്പക്സ് ബോഡി ഫോർ കയർ വൈസ് ചെയർമാൻ ആണ്. ലൈലയാണ് ഭാര്യ. ജീവ ആനന്ദൻ, മഹേഷ് ആനന്ദൻ എന്നിവർ മക്കളാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക