ന്യൂഡൽഹി: വന്ദേഭാരത് ട്രെയിനിന് കാവി നിറം നൽകിയത് നൽകിയതിൽ രാഷ്ട്രീയമില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ട്രെയിനിന്റെ നിറം ഒരു രാഷ്ട്രീയവുമില്ലെന്നും നൂറുശതമാനം ശാസ്ത്രചിന്തയാണ് അതിനു പിന്നിലുള്ളതെന്നും മന്ത്രി വ്യക്തമാക്കി. മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം.
മനുഷ്യന്റെ കണ്ണുകൾക്ക് കൂടുതൽ ദൃശ്യത നൽകുന്ന രണ്ടു നിറങ്ങളാണ് മഞ്ഞയും ഓറഞ്ചും. യൂറോപ്പിലെല്ലാം 80 ശതമാനം ട്രെയിനുകളും ഒന്നുകിൽ ഓറഞ്ച് നിറത്തിലോ അല്ലെങ്കിൽ മഞ്ഞയും ഓറഞ്ചും കലർന്ന നിറത്തിലോ ആണുള്ളത്. വെള്ളി നിറം പോലെ മഞ്ഞയെപ്പോലെ തിളങ്ങുന്ന വേറെയും ഒരുപാട് നിറങ്ങളുണ്ട്. എന്നാൽ, ആളുകളുടെ കാഴ്ച പരിഗണിക്കുകയാണെങ്കിൽ ഈ രണ്ടു നിറങ്ങൾ പരിഗണിക്കുന്നതാണ് ഏറ്റവും നല്ലതെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.
നൂറുശതമാനം ശാസ്ത്രചിന്തയാണ് അതിനുപിന്നിലുള്ളത്. ഇതുകൊണ്ടാണ് വിമാനത്തിലെയും കപ്പലുകളിലെയും ബ്ലാക്ക്ബോക്സുകൾ ഓറഞ്ചുനിറത്തിലുള്ളത്. ദേശീയ ദുരന്ത നിവാരണ സേന ഉപയോഗിക്കുന്ന റെസ്ക്യൂ ബോട്ടുകളും ലൈഫ് ജാക്കറ്റുകൾ വരെ ഓറഞ്ച് നിറത്തിലുള്ളതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക